ഹോട്ടലില്‍ റെയ്ഡ്; മദ്യപിച്ചെന്ന സംശയത്തില്‍ 21 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

സൂറത്ത്: ഗുജറാത്തില്‍ മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് 21 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ഹോട്ടലില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ രക്ത പരിശോധനയ്ക്ക് വിധേയരാക്കുവായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഗുജറാത്തില്‍ മദ്യം നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Top