ഗുജറാത്ത് തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ്സ് പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് രാജ്‌നാഥ് സിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ സംസ്ഥാനമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ലെന്നും, ഇന്ത്യയുടെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിനുള്ള ഏക താക്കോല്‍ ബിജെപിയാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

കോണ്‍ഗ്രസ്സുമായി ഇടപെട്ടാലുണ്ടാകുന്ന പരിണിതഫലങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കിയെന്നും, അതിന് ഉദാഹരണമാണ്‌ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പരാജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top