ഭാര്യയുമായി വഴക്കിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മൂന്നു മക്കളെ കഴുത്തറത്തു കൊന്നു

ഭാവ്‌നഗര്‍: ഗുജറാത്തില്‍ ഭാര്യയുമായി വഴക്കിട്ട പൊലീസ് കോണ്‍സ്റ്റബിള്‍ മൂന്നു മക്കളെ കഴുത്തറത്തു കൊന്നു.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ സുവ്‌ദേവ് സിയാല്‍ എന്ന പൊലീസുകാരനാണ് ഭാര്യയുമായി വഴക്കിട്ട ശേഷം മൂന്ന് ആണ്‍മക്കളെ കൊലപ്പടുത്തിയത്. പൊലീസ് റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം നടന്നത്.

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് സുഖ്‌ദേവ് ഈ ക്രൂരകൃത്യം നടത്തിയത്. സഹപ്രവര്‍ത്തകരാണു പിന്നീടു ഭാര്യയെ മുറിയില്‍ നിന്നു മോചിപ്പിച്ചത്. എട്ട്, അഞ്ച്, മൂന്ന് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടത്.

മൂത്ത കുട്ടിയുടെ ജന്‍മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സുഖ്‌ദേവ് പൊലീസിനോടു പറഞ്ഞു.

Top