ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍; പ്രതികള്‍ നല്‍കിയ അപേക്ഷയുടെ വിധി ആഗസ്റ്റ് നാലിന്

ISRATH-JAHAN

അഹമ്മദാബാദ്: ഗുജറാത്തില്‍ 2004ല്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ പ്രതികളായ മുന്‍ പൊലീസ് ഓഫിസര്‍മാരെ കുറ്റവിമുക്തരാക്കാനുള്ള അപേക്ഷയുടെ വിധി പറച്ചില്‍ ആഗസ്റ്റ് നാലിലേക്ക് മാറ്റി.

അഹമ്മദാബാദ് സി.ബി.ഐ പ്രത്യേക കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് ഇശ്‌റത് ജഹാനെയും മറ്റു മൂന്നു പേരെയും വെടിവെച്ചുകൊന്നുവെന്നതാണ് കേസ്. റിട്ട. പൊലീസ് ഓഫിസര്‍മാരായ ഡി.ജി. വന്‍സാര, എന്‍.കെ. അമിന്‍ എന്നിവരാണ് കേസില്‍ നിന്ന് വിടുതല്‍ നേടാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കുറ്റവിമുക്തരാക്കാനുള്ള പ്രതികളുടെ ഹര്‍ജിയെ ഇശ്‌റത് ജഹാന്റെ മാതാവ് ഷമീമ കൗസര്‍ എതിര്‍ത്തിരുന്നു. ഷമീമ കൗസറിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് ആഗസ്റ്റ് നാലിലേയ്ക്ക് വിധി പറച്ചില്‍ മാറ്റിയത്.

Top