ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ബിജെപി വിട്ടു

ഗാന്ധിനഗര്‍: ബിജെപിക്ക് വന്‍തിരിച്ചടി നല്‍കി ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ വനിതാ മുഖമായിരുന്ന രേഷ്മ പട്ടേല്‍ ബിജെപി വിട്ടു. ബിജെപി വെറും മാര്‍ക്കറ്റിങ് കമ്പനിയാണെന്നും അതിലെ അംഗങ്ങള്‍ വെറും സെയില്‍സ് സ്റ്റാഫുകളാണെന്നും ആരോപിച്ചുകൊണ്ടാണ് അവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

അതേസമയം പാര്‍ട്ടി വിട്ടു എങ്കിലും കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരില്ലെന്നും അവര്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോര്‍ബന്ദര്‍ സീറ്റില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

പട്ടീദാര്‍ ആന്ദോളന്‍ സമിതിയുടെ സജീവപ്രവര്‍ത്തകയായിരുന്ന രേഷ്മ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ബിജെപിയില്‍ അംഗമായത്.

Top