ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കാണാതായ യുഎസ് വ്യവസായിയെ ദാ​മ​നി​ല്‍ കണ്ടെത്തി

ദാമന്‍: കാണാതായ ഇന്ത്യന്‍ വംശജനായ യുഎസ് വ്യവസായിയെ കേന്ദ്ര ഭരണപ്രദേശമായ ദാമന്‍ ആന്‍ഡ് ദിയുവില്‍ കണ്ടെത്തി. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ നവംബര്‍ 27നാണ് മിത്തല്‍ സരയ്യയെ കാണാതായത്. ദാമനിലെ ഹോട്ടലില്‍വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന് വഡോദര പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

മിത്തലിനെ കണ്ടെത്തുന്നതിനായി 90 പൊലീസുകാരെ ഉള്‍പ്പെടുത്തി നിരവധി സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. തിരോധാനം സംബന്ധിച്ച് മിത്തലിന്റെ ബന്ധുവാണ് പരാതി നല്‍കിയത്.

യുഎസിലെ ഫ്‌ളോറിഡയിലാണ് മിത്തല്‍ താമസിക്കുന്നത്. അടുത്തിടെ സാന്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിഷാദത്തിലായിരുന്നു. ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനായാണ് മിത്തല്‍ ഇന്ത്യയിലെത്തിയതെന്ന്
എസ്പി അനുപംസിംഗ് ഗെലോട്ട് പറഞ്ഞു.

Top