രാഹുല്‍ ഗാന്ധി വാലാട്ടുന്ന പട്ടിക്കുട്ടി; ഗുജറാത്ത് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഗുജറാത്തിലെ ഗോത്രസമൂഹ വികസന മന്ത്രി ഗണ്‍പത് വാസവ. പാക്കിസ്ഥാനോടും ചൈനയോടും നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു വാസവയുടെ പ്രസ്താവന. തനിക്ക് റൊട്ടി നല്‍കുന്ന ആര്‍ക്കു മുന്നിലും രാഹുല്‍ വാലാട്ടുമെന്നും വാസവ പരിഹസിച്ചു. വാസവയുടെ പ്രസ്താവന വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദെദിയപ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വാസവയുടെ വിവാദ പ്രസ്താവന. നരേന്ദ്ര മോദി സിംഹത്തെപ്പോലെയാണ്. അദ്ദേഹം എവിടെ നിന്നാലും ഒരു ഗിര്‍ സിംഹം നില്‍ക്കുന്നതു പോലെ തോന്നും. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടെ നിന്നാലും വാലാട്ടുന്ന പട്ടിക്കുട്ടിയെ പോലെയാണ് തോന്നുക. പാക്കിസ്ഥാന്‍ റൊട്ടി നല്‍കാമെന്ന് പറഞ്ഞാല്‍ അയാള്‍ അവിടെ പോകും. ചൈന എന്തെങ്കിലും വാഗ്ദാനം നല്‍കിയാല്‍ അത് ചൈനയോടൊപ്പം പോകുമെന്നും വാസവ പറഞ്ഞു.

Top