സ്മാര്‍ട് നഗരമെന്ന ലക്ഷ്യം; ഇസ്രയേല്‍ കമ്പനി എം പ്രെസ്റ്റുമായി കൈകോര്‍ത്ത് ഗുജറാത്ത്

ടെല്‍ അവിവ്: ഗുജറാത്ത് സര്‍ക്കാറും ഇസ്രയേലി സെക്യൂരിറ്റി സൊല്യൂഷന്‍സ് കമ്പനിയായ എം പ്രെസ്റ്റും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗുജറാത്ത് നഗരത്തെ ആധുനികവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 6 ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഗുജറാത്തും ഇസ്രയേലുമായി ചേര്‍ന്നുള്ള പരസ്പര സഹകരണം സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നതാണ്. സംസ്ഥാനത്ത് നിയമവും സുരക്ഷിതത്വവും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് എംപ്രസ്റ്റിന്റെ സാങ്കേതികവിദ്യയ്ക്ക് മികച്ച സംഭാവന നല്‍കാന്‍ സാധിക്കുമെന്നാണ് വിജയ് രൂപാണി പറയുന്നത്.

അനാലിറ്റിക്കല്‍ ഡാറ്റയും വിപുലീകരിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു കൊണ്ട് നഗരത്തെ കൂടുതല്‍ സ്മാര്‍ട് ആക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ രംഗത്തും വ്യാവസായിക രംഗത്തും എംപ്രെസ്റ്റിന്റെ സാധ്യതകള്‍ വളരെ വലുതാണ്.

Top