ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വലിയ മുന്നേറ്റം നടത്തി ബി.ജെ.പി കുതിപ്പ് തുടരുന്നു

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് – ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്‌.

ബി.ജെ.പിക്കും കോൺഗ്രസ്സിനും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും വ്യക്തിപരമായും ഏറെ നിർണ്ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

ലീഡ് നില

ഗുജറാത്ത്: ആകെ സീറ്റ് 182

ബി.ജെ.പി – 99

കോൺഗ്രസ്സ് – 80

മറ്റുള്ളവർ – 3

ഹിമാചൽ പ്രദേശ് : ആകെ സീറ്റ് 68

ബി.ജെ.പി – 44

കോൺഗ്രസ്സ് – 21

മറ്റുള്ളവർ – 3

Top