ഗുജറാത്തില്‍ ലവ് ജിഹാദ് നിയമം പൂര്‍ണമായി നടപ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

love jihad

ഗുജറാത്ത്; ഗുജറാത്തില്‍ ലവ് ജിഹാദ് നിയമം പൂര്‍ണമായി നടപ്പാക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമത്തിലെ ആറ് നിബന്ധനകള്‍ നടപ്പാകാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. നിര്‍ബന്ധമായോ ചതിയിലൂടെയോ അല്ലാത്ത ഇതരമത വിവാഹങ്ങള്‍ ലവ് ജിഹാദ് ആണെന്ന് പറയാനാവില്ല. പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങള്‍ ലവ് ജിഹാദില്‍ പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മുഹമ്മദ് ഈസ എം ഹക്കീം എന്നയാള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ നിയമം ആളുകളുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ഇയാള്‍ ആരോപിച്ചിരുന്നു.

‘നിയമത്തിലെ ആറ് നിബന്ധനകള്‍ നടപ്പിലാക്കാനാവില്ല. കാരണം രണ്ട് മതങ്ങളിലുള്ളവര്‍ തമ്മില്‍ നിര്‍ബന്ധിതമല്ലാതെയും സ്വയേഷ്ടപ്രകാരവും വിവാഹം ചെയ്താല്‍ അത് നിര്‍ബന്ധിതമായി മതം മാറ്റി നടന്ന വിവാഹമാണെന്ന് പറയാനാവില്ല.”- കോടതി വ്യക്തമാക്കി.

 

Top