പുതിയ ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ച് ഗുജറാത്ത് സർക്കാർ

ഹൈദരാബാദ്: പുതിയ ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ച് ഗുജറാത്ത് സർക്കാർ. അടുത്ത നാലുകൊല്ലം കൊണ്ട് രണ്ട് ലക്ഷം ഇ-വാഹനങ്ങൾ നിരത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി പറഞ്ഞു. കൂടാതെ ഇ- വാഹനങ്ങളുടെ ഉപയോഗത്തിലൂടെ 6 ലക്ഷം ടണ്‍ കാർബണ്‍ നിർഗമനം കുറയ്‌ക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.

ഇ- വാഹനങ്ങൾക്കുള്ള സബ്‌സിഡി നിരക്കും സർക്കാർ പ്രഖ്യാപിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപയും മുചക്ര വാഹനങ്ങൾക്ക് 50,000 രൂപയുമാണ് സബ്‌സിഡി. നാലുചക്ര വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ ഇളവുകൾ ലഭിക്കും. ഇ-വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡികൾക്ക് പുറമെയാണ് ഇത്.

Top