ഗുജറാത്തില്‍ 1,52,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍

MONEY

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജുനാഗഡില്‍ നിന്നും 1,52,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. എന്‍ഐഎ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് സഞ്ജയ് ദേവാലിയ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

2,000 രൂപയുടെ 53 നോട്ടുകളും 500 രൂപയുടെ 92 നോട്ടുകളുമാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. പശ്ചിമബംഗാളില്‍ നിന്നാണ് ഇയാള്‍ കള്ളനോട്ടുകള്‍ കൊണ്ടുവന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി എന്‍ഐഎ ദേവാലിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top