ഗുജറാത്ത് തെരഞ്ഞെടുപ്പ്; എഎപി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

അതേസമയം, കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാദ്വി ആം ആദ്മിയില്‍ ചേര്‍ന്നു. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ആം ആദ്മി ഇസുദാന്‍ ഗാദ്വി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗാദ്വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെജ്‌രിവാളും ട്വീറ്റ് ചെയ്തു.

നേരത്തെ, 2021 സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 120ല്‍ 27 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപാലിറ്റി, ജില്ലാ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആം ആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

 

Top