ഗുജറാത്ത് നാളെ പോളിങ്ങ് ബൂത്തിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. ആദ്യഘട്ടത്തിൽ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചിരുന്നു.  ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും അധികാരം പിടിക്കാൻ ഇത്തവണ ആം ആദ്മിയും രംഗത്തുണ്ട്. 182 സീറ്റുകളിൽ 181 ഇടത്തും എഎപി സഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗഡ്‌വി, മുൻ ഗുജറാത്ത് മന്ത്രിയായ പരിഷോത്തം സോളങ്കി, ആറ് തവണ എംഎൽഎയായി കുൻവർജി ബവാലി, കാന്തിലാൽ അമൃതീയ, ക്രിക്കറ്റ് താരം ജഡേഡജയുടെ ഭാര്യ റിവാബ്, ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷൻ എന്നിവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖർ.

ബിജെപിയുടെ പ്രചാരണത്തിന് ഗുജറാത്തിൽ ഇത്തവണയും ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമാണ്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്തയും നിരവധി യോഗങ്ങളിൽ സംസാരിച്ചു. ആംആദ്മിക്കായി കെജരിവാളാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിനായി രാഹുൽ ഗാന്ധി, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ എന്നിവരും പ്രചാരണത്തിനെത്തി.

അദ്യഘട്ടത്തിൽ ബിജെപിക്കായി ഒൻപത് വനിതകളും കോൺഗ്രസിനായി ആറും, ആം ആദ്മിക്കായി അഞ്ചുപേരും മത്സരരംഗത്തുണ്ട്. 788 സ്ഥാനാർഥികളിൽ 718 പേർ പുരുഷൻമാരും 70 സ്ത്രീകളുമാണ് ഉള്ളത്. ബിഎസിപിക്കായി 57 പേർ മത്സരിക്കുന്നു. ബിടിപി 14, എസ്പി 12, സിപിഎം 4, സിപിഐ 2 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ പട്ടിക. 339 സ്വതന്ത്രരും മത്സരംഗത്തുണ്ട്.

Top