‘ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും കാണാം’- അമിത് ഷാ

ന്യൂഡൽഹി: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെപ്പില്‍ നേടിയ വന്‍ വിജയം തന്നെ ബംഗാളിലും പ്രതിഫലിക്കുമെന്ന് അമിത് ഷാ. തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 44 സീറ്റുകളില്‍ മാത്രം ജയിച്ച് കോണ്‍ഗ്രസ് തകര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു.

‘ഗുജറാത്ത് വീണ്ടും ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോദിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘വികാസ് യാത്ര’ ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ്’ അമിത് ഷാ പറഞ്ഞു. ‘കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. പക്ഷെ അതിനെയെല്ലാം മറികടന്നായിരുന്നു ബി ജെ പി യുടെ വിജയം എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.’

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മ പരിശോധന നടത്താന്‍ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Top