ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഡല്‍ഹി: ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. 151 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ആദ്യ മണിക്കൂറില്‍ 30 സീറ്റുകളില്‍ മുന്നിട്ട് നിന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 20 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് വരവറിയിച്ചു. ഒമ്പത് സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഇതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ റെക്കോഡിനൊപ്പം ബിജെപിയെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിന് 77 സീറ്റുകളും നേടിയിരുന്നു. മറ്റുള്ളവര്‍ക്ക് ആറു സീറ്റുകളും ലഭിച്ചിരുന്നു.

Top