ഗുജറാത്ത് തെരഞ്ഞെടുപ്പ്; 93 മണ്ഡലങ്ങളിൽ ഇന്നും നാളെയും ശക്തമായ പ്രചരണം; നിർദേശങ്ങളുമായി ബിജെപി

​ഗാന്ധിന​ഗർ: ഗുജറാത്തിലെ 93 മണ്ഡലങ്ങളിൽ ഇന്നും നാളെയും ശക്തമായ പ്രചരണത്തിന് നിർദേശിച്ച് ബി.ജെ.പി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഭലിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ കൂടുതൽ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. എല്ലാ മണ്ഡലങ്ങളിലും വീടുകൾ കേന്ദ്രികരിച്ചുള്ള പ്രചരണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം. ഗുജറാത്തിലെ ഒന്നാം ഘട്ട പോളിംഗിൽ ആകെ വോട്ട് ചെയ്തത് 62.8% ശതമാനം പേരാണ്. 2017 ലെ പോളിംഗ് ശതമാനം 67.2 ശതമാനം ആയിരുന്നു.

ആദിവാസി മേഖലകളിൽ മികച്ച പൊളിംഗ് രേഖപ്പെടുത്തി. ഛോട്ടു വാസവയിൽ 78 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. എറ്റവും കുറവ് പോർബന്ദറിലായിരുന്നു. പട്ടിദാർ സമുദായത്തിന് മേധാവിത്വം ഉള്ള മേഖലകളിൽ വോട്ടിംഗ് ശതമാനം 2017 വർഷത്തിനേക്കാൾ കുറവാണെന്നാണ് റിപ്പോർട്ട്.

Top