ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്; എം.എല്‍.എമാരെ റിസോട്ടില്‍ ഒളിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റി കോണ്‍ഗ്രസ് നേതൃത്വം. എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയത്.

എം.എല്‍.എമാരെ രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം മാറ്റിയിരുത്തിയിരിക്കുന്നത്. ആകെ 71 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ അല്‍പേഷ് ഠാക്കൂറും ധാവല്‍സിംഗ് സാലയും പാര്‍ട്ടിയുമായി ഭിന്നതയിലാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ഒ.ബി.സി നേതാവ് ജുഗല്‍ താക്കൂര്‍ തുടങ്ങിയവര്‍ ബി.ജെ.പിക്കു വേണ്ടിയും മുന്‍ എം.എല്‍.എ ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ തുടങ്ങിയവര്‍ കോണ്‍ഗ്രസിനുവേണ്ടിയുമാണ് മല്‍സരിക്കുന്നത്. അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്നുണ്ടായ സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

Top