ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് കൊവിഡ്; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ എംഎല്‍എ ഇമ്രാന്‍ ഖെഡവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റു രണ്ട് എംഎല്‍എമാരോടൊപ്പം മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിച്ചിറങ്ങി അല്‍പ സമയത്തിനു ശേഷമാണ് പരിശോധനാ ഫലം വന്നത്. ശരീരോഷ്മാവില്‍ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഗാന്ധിനഗര്‍ എസ് വി പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രയാള്‍ക്കാരുമായി എംഎല്‍എ ഇടപെട്ടുവെന്നു വ്യക്തതയില്ല. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിഡിയോ ദൃശങ്ങളില്‍ നിന്നും വ്യക്തമാണ്. 617 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 55 പേര്‍ക്ക് രോഗം ഭേദമാകുകയും 26 പേര്‍ മരിക്കുകയും ചെയ്തു.

Top