ഗുജറാത്ത് സഹകരണ സംഘം ചെയർമാൻ വൻ അഴിമതിക്കേസിൽ പിടിയിൽ

ഹമ്മദാബാദ്: പത്ത് കോടി രൂപയുടെ അഴിമതി നടത്തിയ കേസില്‍ ഗുജറാത്തിലെ ഖേദ ജില്ലയിലെ സഹകരണ സംഘം ചെയര്‍മാനെ ആന്‍റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.  ഗുജറാത്തിലെ ഗ്രാമ വികസന ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും, ഗോ രക്ഷ സംഘത്തിലെ ഉന്നതനുമടക്കം നിരവധി പ്രമുഖര്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ഗ്രാമവികസന ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ 10 കോടി രൂപ വിവിധ സ്ഥാപനങ്ങള്‍‌ക്കായി അനധികൃതമായി നല്‍കി. ഇതില്‍  1.01 കോടി രൂപയുടെ ധനസഹായം ഖേദ ജില്ലയിലെ സഹകരണ സംഘം ചെയർമാൻ നരേന്ദ്ര വാഗേല തട്ടിയെടുത്തെന്നാണ്  അന്വേഷണ സംഘം കണ്ടെത്തിയത്.

Top