നാരദമഹര്‍ഷിയെ ഗൂഗിളിനോട് ഉപമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

ഗാന്ധിനഗര്‍: നാരദ മഹര്‍ഷിയെ ഗൂഗിളിനോടുമപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗൂഗിളിന് എല്ലാക്കാര്യങ്ങളും അറിയാവുന്ന പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നു. വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണിയുടെ പരാരമര്‍ശം.

‘ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. ലോകക്കുറിച്ച് മുഴുവന്‍ അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.

നാരദമഹര്‍ഷിയെപ്പോലെ അറിവുകളുടെ ഉറവിടമാണ് ഗൂഗിളെന്നും രൂപാണി പറഞ്ഞു.

Top