കൂട്ടകോപ്പിയടി; ഗുജറാത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫല പ്രഖ്യാപനം തടഞ്ഞു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഫല പ്രഖ്യാപനം തടഞ്ഞു.

പ്ലസ്ടു പരീക്ഷയെഴുതിയ 959 കുട്ടികളുടെ ഉത്തരകടലാസ്സിലെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെയായതിനെ തുടര്‍ന്നാണ് പരീക്ഷയില്‍ കോപ്പിയടി നടന്നെന്ന് മനസ്സിലായത്.

പരിശോധനയില്‍ ജുനഗദ്, ഗിര്‍ സോമനാഥ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വലിയ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.’പെണ്‍കുട്ടി കുടുംബത്തിന്റെ കത്തിച്ചുവെച്ച നിലവിളക്കെന്ന’ വിഷയത്തില്‍ 200 കുട്ടികള്‍ ഒരേ ലേഖനമാണ് എഴുതിയത്.

അക്കൗണ്ടിങ്, എക്കണോമിക്സ്, ഇംഗ്ലീഷ് സാഹിത്യം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് കൂട്ടക്കോപ്പിയടി നടന്നത്. ഇതേ തുടര്‍ന്ന് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.

Top