ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിര്‍മ്മാതാവ് എന്ന റെക്കോര്‍ഡ് ഗിന്നസ് പക്രുവിന്

ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മ്മാതാവ് എന്ന നേട്ടം കരസ്ഥമാക്കി നടന്‍ ഗിന്നസ് പക്രു. പുതിയ ചിത്രം ഫാന്‍സി ഡ്രസ് ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ് അധികൃതര്‍ റെക്കോഡ് കൊച്ചിയില്‍ വെച്ച് പക്രുവിന് കൈമാറി. ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോഡുകള്‍ക്ക് പിന്നാലെയാണ് പുതിയ നേട്ടവും പക്രുവിനെ തേടി എത്തിയിരിക്കുന്നത്.

വിനയന്‍ ഒരുക്കിയ അദ്ഭുതദ്വീപ് എന്ന സിനിമയിലൂടെയാണ് ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോഡ് പക്രു നേടിയത്. 2013 ല്‍ കുട്ടീം കോലുമെന്ന ചിത്രം പക്രു സംവിധാനം ചെയ്തു. ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Top