രഞ്ജിത്ത് സ്‌കറിയ-ഗിന്നസ് പക്രു ചിത്രം ‘ഫാന്‍സി ഡ്രസ്സ്’ ; പുതിയ ടീസര്‍ കാണാം

ടനും സംവിധായകനുമായി ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘ഫാന്‍സി ഡ്രസ്സ്’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ദിലീപാണ് ടീസര്‍ പുറത്തുവിട്ടത്. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി ചിത്രമായി ഫാന്‍സി ഡ്രസ്സില്‍ പക്രുവും ഒരു വേഷം ചെയ്യുന്നുണ്ട്. നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. അജയ്കുമാറും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പും ബിജുക്കുട്ടനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനും നിര്‍വ്വഹിക്കും. രതീഷ് വേഗയാണ് സംഗീതസംവിധായകന്‍. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ്’ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് പക്രു ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Top