ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ദയനീയ തോൽവിയെ ട്രോളി ഗിന്നസ് ബുക്ക്

ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയെ ട്രോളി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും. ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റണ്‍ ചെയ്സായിരുന്നോ ഇത് എന്നാണ് ട്വിറ്റര്‍ പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ചോദിച്ചത്.

ഇന്ത്യക്ക് ഒരവസരവും നല്‍കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ആധികാരിക ജയം. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.5 ഓവറിൽ ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ലക്ഷ്യംമറികടന്നത്. അലക്സ് ഹെയിൽസും(86) നായകൻ ജോസ് ബട്‍ലറും(80) ഇന്ത്യന്‍ ബൌളര്‍മാരെ നിലത്തുനിര്‍ത്തിയില്ല.

വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും സീനിയര്‍ താരങ്ങള്‍ക്കും ബി.സി.സി.ഐ വിശ്രമം പ്രഖ്യാപിച്ചു.വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്നാണ് സീനിയര്‍ താരങ്ങള്‍ക്കും മുഖ്യ പരിശീലകനും ക്രിക്കറ്റ് ബോര്‍ഡ് വിശ്രമമനുവദിച്ചത്.

Top