Guinea govt says two people have died from Ebola

കൊനാക്രി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ വീണ്ടും മാരകമായ എബോള വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് വീണ്ടും വൈറസ് ബാധിച്ചുള്ള മരണം. എബോള ബാധിച്ച രണ്ടുപേരാണ് മരിച്ചത്. ലോകാരോഗ്യ സംഘടന ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

നസെരെകോരയിലെ തെക്കന്‍ മേഖലയിലുള്ള കോറോക്പാറ സ്വദേശികളാണ് മരിച്ചത്. ഇവരുടെ ടെസ്റ്റ് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ എബോള വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേ നാട്ടുകാരായ മൂന്നു പേര്‍ക്ക് എബോള ബാധയുള്ളതായി സംശയിക്കുന്നതായും ഗിനിയ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പശ്ചിമാഫ്രിക്കയെ എബോളരോഗ വിമുക്തമെന്നു കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിയേറ ലിയോണിലും വീണ്ടും എബോള മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top