സംവിധായകന്‍ ഗിലെര്‍മോ ഡെല്‍ ടോറോയുടെ പുതിയ സിനിമ; നൈറ്റ്‌മെയര്‍ അലെയ് തുടങ്ങി

ഗിലെര്‍മോ ഡെല്‍ ടോറോ എന്ന സംവിധായകനെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ദ ഷെയ്പ് ഓഫ് വാട്ടര്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് അടക്കം സുപരിചിതനായ സംവിധായകനാണിത്. മികച്ച സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള അവാര്‍ഡുകള്‍ ഓസ്‌കാര്‍ വേദിയില്‍ ഗിലെര്‍മോ ഡെല്‍ ടോറോ സ്വന്തമാക്കിയിരുന്നു.

നൈറ്റ്‌മെയര്‍ അലെയ് ആണ് തന്റെ അടുത്ത സിനിമ എന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ ആരംഭിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കിം മോര്‍ഗനുമായി ചേര്‍ന്ന് ഗിലെര്‍മോ ഡെല്‍ ടോറോ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.

1946ല്‍ വില്യം ലിന്‍ഡ്‌സെയുടെ നൈറ്റ്‌മെയര്‍ അലെയ് എന്ന നോവല്‍ ആസ്പദമാക്കിയാണ് അതേപേരില്‍ ചിത്രമൊരുക്കുന്നത്. ബ്രാഡ്‌ലി കൂപ്പറാണ് ചിത്രത്തിലെ നായകന്‍. റിച്ചാര്‍ഡ് ജെന്‍കിന്‍സ് മറ്റൊരു കഥാപാത്രമായി എത്തുന്നു.

Top