മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ല; രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് വന്‍തുക പിഴ

ന്യൂഡല്‍ഹി: ആര്‍ബിഐ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് വന്‍ തുക പിഴ ചുമത്തി. കര്‍ണാടക ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സരസ്വത് സഹകരണ ബാങ്ക് എന്നിവയ്‌ക്കെതിരെയാണ് പിഴ ചുമത്തിയത്.

ബാങ്ക് ഓഫ് ഇന്ത്യക്ക് അഞ്ച് കോടിയാണ് പിഴ ചുമത്തിയത്. കര്‍ണാടക ബാങ്കിന് 1.20 കോടിയും സരസ്വത് സഹകരണ ബാങ്കിന് 30 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കുകള്‍ മറുപടി നല്‍കിയിരുന്നെങ്കിലും അതില്‍ കേന്ദ്ര ബാങ്ക് തൃപ്തിയാകാത്തതോടെയാണ് ബാങ്കുകള്‍ക്ക് മേല്‍ വന്‍ തുക പിഴയായി ചുമത്തിയത്.

Top