18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാര്‍ഗ്ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മര്‍ഗ്ഗരേഖയായി. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക. മറ്റസുഖങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം

വാക്‌സിന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാര്‍ക്കും വാക്‌സിന് വേണ്ടി ഒന്‍ലൈന്‍ സൗകര്യം ലഭ്യമാക്കും. സ്‌പോട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.

Top