തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി അതിഥി തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്.

ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Top