ഗുവാമില്‍ അബദ്ധ ജാഗ്രതാ നിര്‍ദേശം ; പരിഭ്രാന്തരായി ജനങ്ങള്‍

ഗുവാം: യുഎസ് സൈനിക താവളമായ പസഫിക്കിലെ ഗുവാം ദ്വീപില്‍ റേഡിയോ സ്റ്റേഷനുകള്‍ അബദ്ധത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.

രണ്ട് റേഡിയോ സ്റ്റേഷനുകളാണ് അപ്രതീക്ഷിതമായി അപായ സൂചനകള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ പിന്നീട് ഇത് അബദ്ധം പിണഞ്ഞതാണെന്ന് സ്ഥിരീകരിച്ചു.

റേഡിയോയില്‍ നിന്നും അപായ സൂചന കേട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആക്രമണം ഉടന്‍ ഉണ്ടാകുമെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നുമാണ് സന്ദേശം വന്നത്. റേഡിയോ നിലയങ്ങള്‍ അപായ സന്ദേശം പരിക്ഷിച്ചതാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.

അതേസമയം, ഗുവാമിനുനേരെ ഉത്തരകൊറിയ ഉടന്‍ ആക്രമണം നടത്തില്ലെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് നിലപാട് വിലയിരുത്തിയതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആക്രമണം മതിയെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ തീരുമാനം.

Top