സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാര തുക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചു. 35,298 കോടി രൂപയാണ് ഇന്നലെ അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കാത്തത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ജിഎസ്ടി നടപ്പായതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. എന്നാല്‍, വിതരണം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായിരുന്നില്ല.

ജിഎസ്ടി കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് തിരുമാനം നടപ്പിലാക്കിയത്.

Top