ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തോമസ് ഐസക്

ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാരുകളുമായി കൊമ്പുകോര്‍ക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തില്‍ തീരുമാനം ഉണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത്രയും ബഹളങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും സെസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ വരെയുള്ള നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിട്ടും ഒക്ടോബര്‍ വരെ ഉള്ളത് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും ധനമന്ത്രി തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

വരുമാനം ഉണ്ടെങ്കിലേ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനാകു എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല.ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ധാരണയിലെത്തി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം എന്നും തോമസ് ഐസക് പറഞ്ഞു.

Top