ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും

ധനമന്ത്രി ഡോ ടി എം തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. കെ വി തോമസ് എംപി, പി ടി തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് അലം എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം 4 മണിക്കുള്ള ടെക്‌നിക്കല്‍ സെഷനിലും ധനമന്ത്രി പങ്കെടുക്കും. വാണിജ്യ വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാണിജ്യനികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് & കസ്റ്റംസ് ഓഫീസര്‍മാരുമായി ആശയവിനിമയത്തിന് അവസരമുണ്ടായിരിക്കും.

Top