കൊവിഡ് കാലത്തും തുടര്‍ച്ചയായി ഉയര്‍ന്ന് ജി.എസ്.ടി വരുമാനം

കൊവിഡ് കാലത്തും ഇടിയാതെ വീണ്ടും ഉയര്‍ന്നിരിക്കുകയാണ് ജി.എസ്.ടി വരുമാനം. ഫെബ്രുവരിയില്‍ ജി.എസ്.ടി നികുതി പിരിവ് 1.13 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വര്‍ധന.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും 1.1 ലക്ഷം കോടി രൂപ കടന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. ഏപ്രിലില്‍ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞതിന് ശേഷം വരുമാനം ഉയര്‍ന്ന് തുടങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനക്കുറവ് പഠിയ്ക്കാനും വരുമാനം ഉയര്‍ത്താനും സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

ജനുവരിയില്‍ നടത്തിയ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫെബ്രുവരിയിലെ വരുമാനം. ജിഎസ്ടി കൈകാര്യം ചെയ്യുന്ന വിവിധ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി വ്യാജ-ഇന്‍വോയ്‌സിംഗിനെതിരായി സ്വീകരിച്ച കര്‍ശന നടപടികളും ജിഎസ്ടി വരുമാനം ഉയര്‍ത്താന്‍ സഹായിച്ചു.

Top