ജി.എസ്.ടി ; സ്വര്‍ണാഭരണങ്ങളുടെ വില കുറയാന്‍ സാധ്യത

gold rate

ജി.എസ്.ടിയുടെ വരവോടെ സ്വര്‍ണാഭരണങ്ങളുടെ വില കുറയാന്‍ സാധ്യത. ആറ് ശതമാനം നികുതി മൂന്ന് ശതമാനമായി കുറഞ്ഞതോടെയാണിത്.

അഞ്ച് ശതമാനം വാറ്റും ഒരു ശതമാനം സെന്‍ട്രല്‍ എക്‌സൈസ് നികുതിയുമായിരുന്നു ജി.എസ്.ടിക്ക് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി. ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. ഇതോടെ ഗ്രാമില്‍ എണ്‍പത് രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത് ലണ്ടന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. ഓരോ ദിവസവും ലണ്ടന്‍ മാര്‍ക്കറ്റനുസരിച്ച് മാറി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ വില കുറവ് എത്രമാത്രം പ്രകടമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്.

Top