മുംബൈയില്‍ ജിഎസ്ടി ഓഫീസര്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു

dead body

മുംബൈ: മുംബൈയില്‍ ജിഎസ്ടി ഓഫീസര്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. 51 കാരനായ ഹരീന്ദര്‍ കപാഡിയാണ് ജീവനൊടുക്കിയത്.

കഫേ പരേഡിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുപ്പതാമത്തെ നിലയില്‍ നിന്ന് കപാഡിയ താഴേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top