റെക്കോഡ് സൃഷ്ടിച്ച് രാജ്യത്തെ ജിഎസ്ടി വരുമാനം, 1.42 ലക്ഷം കോടി രൂപ

gst

മുംബൈ:രാജ്യത്തെ പ്രതിമാസ ജിഎസ്ടി വരുമാനക്കണക്കില്‍ പുതുറിക്കാര്‍ഡ്. മാര്‍ച്ച് മാസം മൊത്ത ജിഎസ്ടി വരുമാനമായി 1.42 ലക്ഷം കോടി രൂപ ലഭിച്ചതോടെയാണ് സര്‍വകാല റിക്കാര്‍ഡ് പിറന്നത്. ജനുവരിയില്‍ 1.40 ലക്ഷംകോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ജിഎസ്ടി വരുമാനം.

സാന്പത്തിക രംഗത്തെ ഉണര്‍വും നികുതിവെട്ടിപ്പ് തടയാന്‍ സ്വീകരിച്ച ഫലപ്രദമാര്‍ഗങ്ങളും ജിഎസ്ടി വരുമാനം ഉയരാന്‍ കാരണമായെന്നു കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലഭിച്ചതിനേക്കാള്‍ 15 ശതമാനം ഉയര്‍ന്ന തുകയാണ് ഇക്കുറി ലഭിച്ചത്. ഇതോടെ തുടര്‍ച്ചയായി ആറു മാസങ്ങളില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 1.3 ലക്ഷം കോടി രൂപ കടന്നു.

കഴിഞ്ഞമാസം കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) ഇനത്തില്‍ 25,830 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തില്‍(എസ്ജിഎസ്ടി) 32,378 കോടി രൂപയും സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 74,470 കോടി രൂപയുമാണ് ലഭിച്ചത്. സെസ്: 9,417 കോടി രൂപ.

കേരളത്തിന് 2,089 കോടി രൂപയാണു ലഭിച്ചത്. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയുണ്ട്.

Top