ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തിയേക്കും

smatphones

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നരുന്നതോടെ മൊബൈല്‍ ഫോണുകള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയേക്കും.

പ്രാദേശികമായി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

ഇതോടെ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെയും ആപ്പില്‍ ഐ ഫോണിന്റെയും വിലയില്‍ 510 ശതമാനംവരെ വിലകൂടിയേക്കും.

ഇലക്ട്രോണിക്, ഐടി മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെടുത്തിട്ടുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എഗ്രിമെന്റ് ഇറക്കുമതി ചുങ്കത്തിന് തടസമാകുമോയെന്നാണ് പരിശോധിക്കുന്നത്.

Top