ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി

ന്യൂഡല്‍ഹി : ജിഎസ്ടിയുടെ വാര്‍ഷിക റിട്ടേണും പൊരുത്തപ്പെടുത്തല്‍ സ്റ്റേറ്റ്‌മെന്റും സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കി.

2017-18 ലേത് ഈ ഡിസംബര്‍ 31-നകം സമര്‍പ്പിച്ചാല്‍ മതി. നവംബര്‍ 30-നകം വേണമെന്നായിരുന്നു മുന്‍ നിര്‍ദേശം. 2018-19 ലേത് 2020 മാര്‍ച്ച് 31-നകം സമര്‍പ്പിച്ചാല്‍ മതി. ഈ ഡിസംബര്‍ 31-നകം വേണമെന്ന വ്യവസ്ഥയാണു മാറ്റിയത്.

ഈ ഫോറങ്ങളിലെ പല ഭാഗങ്ങളും നികുതിദായകര്‍ പൂരിപ്പിക്കേണ്ടതില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡിറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ വിശദാംശങ്ങള്‍ നല്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇന്‍പുട്ട്, ഔട്ട്പുട്ട് എന്നിവയുടെ എച്ച്എസ്എന്‍ തല വിവരങ്ങളും നല്‌കേണ്ടതില്ല.

Top