ജി.എസ്.ടി പിരിവ് താഴുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വിള്ളലേല്‍പ്പിച്ച് ജി.എസ്.ടി പിരിവ് താഴുന്നു. ഓഗസ്റ്റ് മാസത്തിലെ ജി.എസ്.ടി പിരിവ് 98,202 കോടിയായി താഴ്ന്നതായാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇത് 1.02 ലക്ഷം കോടിയായിരുന്നു.

ഈ വര്‍ഷം മാത്രം ഇതു രണ്ടാം തവണയാണ് ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടി രൂപയ്ക്കു താഴെ വരുന്നത്. ജൂണില്‍ 99,939 കോടി രൂപയായിരുന്നു ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞു കിട്ടിയത്. അതേസമയം, സെസിലൂടെയുള്ള വരുമാനം 7,273 കോടി രൂപയായി ഉയര്‍ന്നു. ഇറക്കുമതിയില്‍നിന്നുള്ള 841 കോടി രൂപ ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.

Top