മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

150കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. വ്യാജ കമ്പനികളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ പറഞ്ഞു.

Top