ജിഎസ്ടി കുറവ്; ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയര്‍ന്നു

മുംബൈ: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ജിഎസ്ടി 28 ല്‍ നിന്ന് 18 ആക്കി കുറച്ചതിന്റെ ഗുണം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഉപകരണ ഭാഗങ്ങളുടെ വില കൂടിയതിനാല്‍ കമ്പനികള്‍ ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.

പ്രമുഖ ബ്രാന്‍ഡുകളായ സാംസങ്ങും എല്‍ജിയും വിലവര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച തുടക്കത്തോടെ വില വര്‍ധന പ്രാബല്യത്തിലാകും. ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്ന ടെലിവിഷന്‍ ബ്രാന്‍ഡുകള്‍ ടിവി സെറ്റുകള്‍ക്ക് ആയിരത്തിലേറെ രൂപ വില വര്‍ധിപ്പിച്ചേക്കും. മറ്റ് ബ്രാന്‍ഡുകളും വിലവര്‍ധനയ്ക്ക് പിന്നാലെയാണ്. പ്രമുഖ ലാപ്‌ടോപ്പ് നിര്‍മാതാക്കളായ ലെനോവ 3-4 ശതമാനമാണ് വില വര്‍ധിപ്പിക്കുന്നത്. അതേ സമയം ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡുകള്‍ വില വര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Top