ജിഎസ്ടി കൗണ്‍സില്‍ യോഗം; കേരളത്തിനു വേണ്ടി സെസ് പിരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും

Kerala Police-flood

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കുന്നതിനായി രാജ്യത്താകമാനം ജിഎസ്ടിക്കുമേല്‍ സെസ് പിരിക്കുന്ന കാര്യത്തില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. രണ്ട് വര്‍ഷത്തേയ്ക്ക് സെസ് പിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

രണ്ടായിരം കോടി രൂപ ഇങ്ങനെ സമാഹരിക്കാമെന്നാണ് കണക്കാക്കുന്നത്. കേരളത്തിന് മാത്രമായി സെസ് പിരിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്ര് അരുണ്‍ ജയ്റ്റ്‌ലി സംസ്ഥാനത്തെ അറിയിച്ചിരുന്നു.

പ്രളയക്കെടുതിയിലായ വ്യാപാരികളോടു ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി നല്‍കിയതായി കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ റിട്ടേണ്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

പ്രളയത്തില്‍ രേഖകളും ബില്ലുകളും നഷ്ടപ്പെട്ടതോടെ പല കച്ചവട സ്ഥാപനങ്ങള്‍ക്കും ഫയലിങ് നടത്താന്‍ കഴിയില്ലെന്നും തീയതി നീട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടക്കാരും കേരള ജിഎസ്ടി പ്രാക്ടീഷനേഴ്‌സ് അസോസിയേഷനും നിവേദനം സമര്‍പ്പിച്ചിരുന്നു.

Top