ജിഎസ്ടി നഷ്ടപരിഹാര സെസ് സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും: നിര്‍മ്മല സീതാരാമന്‍

 

വര്‍ഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 20,000 കോടി തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനമായി. തുക സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. വരുമാനം ഇടിഞ്ഞ സാഹചര്യത്തില്‍ നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാര കുടിശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ സമവായമായില്ല.

ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് പ്രഖ്യാപനം ധനമന്ത്രി നടത്തിയത് ഇന്ന് നടന്ന 42-ാമത് ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ്.

അതേസമയം, വരുമാന നഷ്ടം നികത്താന്‍ 1,10,000 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ കേരളം അടക്കം 21 സംസ്ഥാനങ്ങള്‍ പിന്തുണച്ചു. ഇതിനിടെ വോട്ടെടുപ്പ് വോണമെന്ന ആവശ്യവും ഉയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഈ മാസം 12 ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും

Top