GST bill passed

ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി ബില്‍(ജിഎസ്ടി) രാജ്യസഭ പാസാക്കി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പു കൂടാതെയാണ് ബില്‍ സഭ പാസാക്കിയത്. ജൂലൈ ഒന്നുമുതല്‍ രാജ്യവ്യാപകമായി ജിഎസ്ടി നിലവില്‍വരും.

ലോക്‌സഭ നേരത്തെ ഈ ബില്ലുകള്‍ പാസാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ഭേദഗതികള്‍ ഒമ്പതിനെതിരേ 113 വോട്ടുകള്‍ക്കു തള്ളി. ഒമ്പതു പേര്‍ വിട്ടുനിന്നു.

തൃണമൂലിന്റെ മറ്റൊരു ഭേദഗതി ഒമ്പതിനെതിരേ 111 വോട്ടുകള്‍ക്കാണു തള്ളിയത്. കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് ഉറപ്പായതോടെ ബില്ലിന്മേല്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ സിപിഎം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിടാന്‍ നിര്‍ബന്ധിച്ചില്ല.

Top