gst bill – arun jaitley

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി, ഭരണഘടനാ ഭേദഗതി ബില്‍, പാപ്പര്‍ ബില്‍ എന്നിവ ഏപ്രില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്ര അരുണ്‍ ജെയ്റ്റ്‌ലി. ജി.എസ്.ടി ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുകയാണ്.

രാജ്യസഭയുടെ അനുമതി ലഭിച്ച ശേഷം 29 സംസ്ഥാനങ്ങളിലെ പകുതിയെങ്കിലും ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തണം. എങ്കില്‍ മാത്രമേ ഒക്ടോബര്‍ ഒന്നു മുതല്‍ നിയമത്തിന് പ്രാബല്യമുണ്ടാവുകയുള്ളൂ.

നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ സുപ്രധാന ബില്ലുകള്‍ സഭ പാസാക്കിയിരുന്നു. മറ്റു രണ്ട് ബില്ലുകള്‍ രണ്ടാം ഘട്ട സമ്മേളനകാലത്ത് പാസാക്കാനാവുമെന്നാണ് കരുതുന്നത് ഡല്‍ഹിയില്‍ ഏഷ്യന്‍ മേഖല സംബന്ധിച്ച കോണ്‍ഫറന്‍സിനിടെ ജെയ്റ്റ്‌ലി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്‌സിഡി ലഭിക്കുന്നതിനു വേണ്ടി ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്ലും റിയല്‍ എസ്‌റ്റേറ്റ് ബില്ലും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.

Top