ജി എസ് ടിക്ക് മുമ്പേ മോട്ടോര്‍സൈക്കിള്‍ വില കുറച്ച് ബജാജ്

രക്ക് സേവന നികുതിക്ക് മുമ്പേ മോട്ടോര്‍സൈക്കിള്‍ വില കുറച്ച് ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജ്.

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജി എസ് ടിയുടെ പശ്ചാത്തലത്തില്‍ ആണ് വാഹനവില കുറച്ചിരിക്കുന്നത്.

ജി എസ് ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ തന്നെ എത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ ബിസിനസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

അതേസമയം, ഓരോ മോഡലുകളിലും എത്രമാത്രമാണ് കുറഞ്ഞിരിക്കുന്നതെന്ന കാര്യത്തില്‍ ബജാജ് വ്യക്തത നല്‍കിയിട്ടില്ല.

ജി എസ് ടിക്ക് ശേഷമുള്ള മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍റോഡ് വിലകളിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങളെയും, മോഡലുകളെയും ആശ്രയിച്ച് 4500 രൂപ വരെയാണ് ബജാജ് മോട്ടോര്‍സൈക്കിളുകളില്‍ കുറയുന്നത്.

ജൂണ്‍ പകുതി മുതല്‍ പുതുക്കിയ നിരക്കില്‍ ആണ് കമ്പനി വണ്ടികള്‍ നല്‍കുക

ജി എസ് ടി നിരക്കുകളുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ മുന്‍കൂറായി എത്തിക്കുകയാണ് ബജാജ്.

ജി എസ് ടിക്ക് മുമ്പേ മോട്ടോര്‍സൈക്കിള്‍ വില കുറച്ച ആദ്യ ടൂവീലര്‍ നിര്‍മാതാക്കള്‍ കൂടിയാണ് ബജാജ്

Top