കുതിച്ച് ഉയരാന്‍ ഒരുങ്ങി ജിസാറ്റ്- 30; വിക്ഷേപണം ജനുവരി 17ന്

ബംഗളൂരു: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 30 ജനുവരി 17ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഫ്രാന്‍സിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നും വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 :35 നാണ് വിക്ഷേപണം.

ഇന്‍സാറ്റ്-4 എയ്ക്കു പകരമാണ് ജിസാറ്റ്-30 വിക്ഷേപിക്കുന്നത്. ബഹിരാകാശ വാഹനമായ അരിയാന്‍-5 ആണ് ജിസാറ്റ്- 30 മായി കുതിച്ചുയരുന്നത്. പതിനഞ്ചു വര്‍ഷം ദൗത്യ കാലാവധി കണക്കാക്കുന്ന ജിസാറ്റ് -30 ഡിടിഎച്ച്, ടെലിവിഷന്‍ അപ്ലിംഗ്, വിസാറ്റ് സേവനങ്ങള്‍ സുഗമമാക്കും.

Top