‘ജീനിയസ് എന്ന് വിളിക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭ മമ്മൂട്ടി’: ജി എസ് പ്രദീപ്

‘അക്ഷരം തെറ്റാതെ ആയിരം തവണ ജീനിയസ് എന്ന് വിളിക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭ തന്റെ സമാനതകളില്ലാത്ത അഭിനയവൈഭവത്താല്‍ വിശ്വ ചലച്ചിത്രാകാശത്തിലെ കമ്ര നക്ഷത്രമായ ശ്രീ മമ്മൂട്ടി.’- മമ്മൂട്ടിയെ ഉദ്ധരിച്ച് ജി.എസ്.പ്രദീപ് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു നടനായില്ലെങ്കില്‍ ഞാനൊരു സിനിമാ പ്രാന്തനായേനെ എന്ന് മമ്മൂട്ടി ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവച്ച പത്ര കട്ടിങ്ങ് പങ്കുവച്ചാണ് ജി എസ് പ്രദീപ് കുറിച്ചത്. സംവിധായകനായും നടനും ടെലിവിഷന്‍ അവതാരകനുമായ ജി എസ് പ്രദീപ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഈക്കാര്യം പങ്കുവച്ചത്.

ജിഎസ് പ്രദീപിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സമഗ്രവും നിരന്തരവുമായ ആത്മാര്‍പ്പണത്തോടെയുള്ള ലയനമാണ് കര്‍മ്മ മേഖലയില്‍ ഒരു വ്യക്തിയെ ജീനിയസാക്കി മാറ്റുന്നത്.ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ വായിച്ചു
‘ഒരു നടനായില്ലെങ്കില്‍ ഞാനൊരു സിനിമാ പ്രാന്തനായേനെ”’ ‘ പറഞ്ഞത് മറ്റാരുമല്ല. അക്ഷരം തെറ്റാതെ ആയിരം തവണ ജീനിയസ് എന്ന് വിളിക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭ ‘തന്റെ സമാനതകളില്ലാത്ത അഭിനയവൈഭവത്താല്‍ വിശ്വ ചലച്ചിത്രാകാശത്തിലെ കമ്ര നക്ഷത്രമായ ശ്രീ മമ്മൂട്ടി.” കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകം’ ‘ഭ്രാന്തമായ ആത്മസമര്‍പ്പണത്തിന്റെ ഈ ആള്‍രൂപം ആസ്വാദകരെ അനുഭൂതിയുടെ വിഭ്രാന്തിയിലേക്ക് നയിച്ചത് വഴികളിലെ ശരികളിലൂടെയായിരുന്നു. തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാന്‍ പോയ ചെമ്പിലെ ചെറുപ്പക്കാരന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിച്ചത് ഏതു മലയാളിയുടെയും പുണ്യമാണ്. അതു കൊണ്ട് തന്നെ ശ്രീ.മമ്മൂട്ടിയെ ഇങ്ങനെ നിര്‍വചിക്കാം:
മമ്മൂട്ടി- കണ്ടു പഠിക്കാന്‍ ഒരു പാഠപുസ്തകം’
ജി.എസ്.പ്രദീപ്

Top